കുമളി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കുമളി അമരാവതി സ്വദേശി മനുവിനെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മനു 13 കാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മദ്യപിച്ച്‌ എത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വാതില്‍ തള്ളി തുറന്ന് അകത്തു കയറിയശേഷം കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം ഉണ്ടാക്കി ഇറങ്ങിയോടി അയല്‍പക്കത്തെ വീട്ടില്‍ ഓടിക്കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് മനുവിനെ പിടികൂടി വിവരം പൊലീസില്‍ അറിയിച്ചു.

കുമളി പൊലീസ് സ്ഥലത്തെത്തി പോക്‌സോ നിയമപ്രകാരം മനുവിനെതിരെ കേസ് എടുത്തു. ഇയാള്‍ മുന്‍പും സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു.നേരത്തെ ലൈംഗിക പീഡന കേസ്സില്‍ പ്രതിയായപ്പോള്‍ ഇയാള്‍ ഇരയെ വിവാഹം കഴിച്ച്‌ കേസ്സില്‍ നിന്നും തലയുരുകയായിരുന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക