കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പള്ളിക്കല്‍ പൊലീസ് പിടികൂടി.

പെരുമാതുറ കഠിനംകുളം സുദീന മന്‍സിലില്‍ മുഹ് താറാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതി 14 വയസുള്ള പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി വാടകയ്ക്കെടുത്ത കാറില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വരാറുള്ള പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും മൊബൈല്‍ നമ്ബര്‍ കരസ്ഥമാക്കി വശീകരിച്ച്‌ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് രണ്ട് പവന്റെ സ്വര്‍ണമാലയും പ്രതി കരസ്ഥമാക്കിയിരുന്നു.

പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ സി.ഐ തന്ത്രപൂര്‍വം കെണിയൊരുക്കി നിലമേല്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്

സി.ഐ ശ്രീജിത്ത്. പിയുടെ നേതൃത്വത്തില്‍ എസ്.ഐ സഹില്‍.എം, എ.എസ്.ഐ മനു, എസ്.സി.പി.ഒമാരായ ബിനു, രാജീവ്, സി.പി.ഒ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക