മില്‍മാ പാലിന് വില കൂട്ടുന്നു. പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ മില്‍മയും ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് തീരുമാനമെടുക്കുക.

ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില കൂടിയ സാഹചര്യത്തിലാണ് ശുപാര്‍ശ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മില്‍മാ പായ്ക്കറ്റ് പാലിന്റെ വില വര്‍ധന ഉടന്‍ തന്നെയുണ്ടാകുമെന്നാണ് മില്‍മാ ചെയര്‍മാന്‍ നല്‍കുന്ന സൂചന.