ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് തന്റെ വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. എംജിആറിന്റെ മൂത്ത സഹോദരന്‍ എംജി ചക്രപാണിയുടെ മകളാണ് ലീലാവതി.

1984ല്‍ വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ എംജിആറിന് ലീലാവതി തന്റെ ഒരു വൃക്ക ദാനം ചെയ്യുകയായിരുന്നു. അന്ന് ഡോക്ടറായ ഭര്‍ത്താവ് രവിചന്ദ്രനൊപ്പം ചേലക്കരയില്‍ താമസിക്കുകയായിരുന്നു ലീലാവതി. എംജിആറിന്റെ അവസ്ഥ അറിഞ്ഞതോടെ ചെന്നൈയില്‍ എത്തി വൃക്ക ദാനം ചെയ്യാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജീവിതത്തിലേക്ക് തിരിച്ചെത്തിയ എംജിആര്‍ 1987 ഡിസംബര്‍ 24ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ചാണ് മരിക്കുന്നത്. 1989ല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ലീലാവതി രണ്ട് പെണ്‍മക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മിനി നന്ദന്‍, ഹേമ മുരളി എന്നിവര്‍ മക്കളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക