ഫ്‌ളോറിഡ: മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത് നാട്ടിൽ വച്ചുണ്ടായ വഴക്ക് മൂലം.മെറിന്‍ കഴിഞ്ഞ കുറേ കാലമായി മിയാമിയില്‍ താമസിച്ച് വരികയായിരുന്നു. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ് മെറിൻ. മെറിനും ഭര്‍ത്താവും കുറച്ച് കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു. മെറിന്റെ അതി ദാരുണമായ മരണം  സഹപ്രവർത്തകരിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോലിക്ക് ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്കായിരുന്നു. 17 തവണയാണ് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍വെച്ച് മെറഇന് കുത്തേറ്റത്. അതസമയം അതിക്രൂരമായി അവളെ കൊലപ്പെടുത്തുമ്പോളും എനിക്കൊരു കുഞ്ഞുണ്ട് എന്ന് അലറിക്കരയുകയായിരുന്നു മെറിന്‍.മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി ആണ് മരിച്ചത്. 28 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവായ വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ് മാത്യു യുഎസ് പോലീസിന്റെ പിടിയിലായി. കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന്‍ ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് 17 പ്രാവശ്യം മെറിനെ കുത്തി. കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ ഓടിച്ചു കയറ്റി. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2