ഫ്ലോറിഡ:പ്രണയവും പ്രതികാരവും ഇന്ന് മലയാളിക്ക് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.എന്നാല്‍ പ്രണയത്തില്‍ ഉണ്ടാകുന്ന നഷ്ട്ടങ്ങളെയും തകര്കച്ചകളെയും ഇന്ന് ഏറെ ഭയപ്പോടെയാണ് ഇപ്പോള്‍ നമ്മുടെ സമൂഹം കാണുന്നത്. കാരണം ഇതുവരെ നമ്മള് കണ്ട പ്രണയ പ്രതികാരങ്ങളില്‍ ചോര മരവിപ്പിക്കും വിധത്തിലുള്ള ക്രൂരതകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്.ഒരു നിമിഷത്തെ തെറ്റായ ചിന്തകള്‍ മനസില്‍ കയറികുടുമ്പോള് അത്രയും നാള് കൂടെയുണ്ടായിരുന്ന മനസ് തുറന്ന് സ്നേഹിച്ചിരുന്നയാളെ ഇതുവരെ കാണത്ത രീതിയില്‍ സാത്താന് സമനായി ക്രൂരമായി കൊന്നോടുക്കുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്.അതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം ഫ്ളോറിഡയിലും നടന്നത്.മാനുഷിക ബന്ധങ്ങളില്‍ വിശാല മനസ്കതയെറെ കാണിക്കുന്ന ഫ്ളോറിഡ് പോലെയൊരു നാ്ട്ടില്‍ ജീവിച്ചിട്ടും കേവലം ഒരു വഴക്കിന്റെ പേരില്‍ അത്രയും നാള് ജീവിച്ച തന്റെ ഭാര്യ അതി ക്രൂരമായി കൊന്ന് കളഞ്ഞങ്കില് നമ്മള് ചിന്തിക്കേണ്ടത് മലയാളിയുടെ മനസ് പ്രണയത്തില്‍ ഇനിയും ഒട്ടും പാകത വന്നിട്ടില്ല എന്ന് തന്നെയാണ്.
കോട്ടയം സ്വദേശിനിയായ നഴ്സിനെയാണ് അമേരിക്കയില്‍ അതി ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തിയത്. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന് ജോയി (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെറിന്റെ ഭര്‍ത്താവായ വെളിയനാട് മണ്ണൂത്തറ നെവിന് എന്ന് വിളിക്കുന്ന ഫിലിപ് മാത്യു യുഎസ് പോലീസിന്റെ പിടിയിലായി.നെവിന് തന്നെ ആഞ്ഞ് കുത്തുമ്പോള്‍ മെറിന് തനിക്ക് ഒരു മകള്‍ ഉണ്ട് എന്ന് അലറി വിളിച്ചതായിട്ടാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത്.അതിലൂടെ തന്നെ മനസിലാകാം വിവാഹ ബന്ധത്തില്‍ ഉലച്ചിലുകള്‍ ഉണ്ടായിട്ടും ജീവിക്കാനുള്ള മെറിന്റെ ആഗ്രഹം.എന്നിട്ടും കലിയടങ്ങാതെ 17 തവണ കുത്തിയിട്ടും കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിന് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ മെറിനെ അവിടെ കാത്ത് നില്‍ക്കുകയായിരുന്ന നെവിന് ആക്രമിക്കുകയായിരുന്നു. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറേ കാലമായി മെറിന് മിയാമിയില്‍ താമസിച്ച് വരികയായിരുന്നു. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ് യുവതി. മെറിനും ഭര്‍ത്താവും കുറച്ച് കാലമായി അകന്ന് കഴിഞ്ഞ് വരികയായിരുന്നു. ഇരുവര്‍ക്കും നോറ എന്ന് പേരുള്ള രണ്ട് വയസുള്ള ഒരു മകളുണ്ട്.
കുടുംബകലഹമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്നു പോയ നെവിനെ എന്ന ഫിലിപ്പ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ചോരയില്‍ കുളിച്ചു വേദനകൊണ്ട് പുളയുമ്പോഴും മെറിന് ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ട് എന്നെ കൊല്ലരുത് എന്നായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഇത്രമാത്രം ക്രൂരതയോടെ പെരുമാറാന്‍ എന്തായിരിക്കാം അവര്‍ക്കിടിയില്‍ ഉണ്ടായത് എന്ന ചോദ്യം അപ്രസ്ക്തമാണ്.എന്നാല്‍ ഇത്രമാത്രം ക്രൂരമായി കൊലപാതകം ചെയ്യാന്‍ നെവിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യമാണ് ഉയരേണ്ടത്.പ്രണയത്തിലും വ്യക്തി ബന്ധങ്ങളിലും എവിടെയൊക്കെയാണ് നമ്മുക്ക് പിഴച്ചത് എന്നത് ഇനിയും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രണയ നഷ്ട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പ്രണയിതാവ് വിവാഹിതരാകുമ്പോള്‍ കുട്ടുകാരുമായി ചേര്‍ന്ന് വിവാഹ ദിവസങ്ങളില്‍ അവര്‍ക്ക് നല്കുന്ന തിരിച്ചടികള്‍ പകര്‍ത്ത് സോഷ്യല്‍ മിഡിയയില്‍ പകര്‍ത്ത് അതിന് ലൈക്കും കമന്റും വാരികോരി നല്കി പ്രോത്സാഹിപ്പിക്കുന്ന നമ്മളും ഇത്തരം കൊലപാതകങ്ങളുടെ ഭാഗമാണ് എന്ന് പറയാതെ വയ്യ.