കണ്ണൂര്‍: തലശ്ശേരിയില്‍ പ​തി​ന​ഞ്ചു​കാ​രി​യെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം.

പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെ കതിരൂര്‍ പൊലീസും അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group