തൃശ്ശൂർ; വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മരക്കഷ്ണം ഉപയോഗിച്ച് എൽസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group