കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം.

മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവര്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി, ഇയാളും പെണ്‍കുട്ടിയെ പിഡിപ്പിച്ചു. അതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക