ഡൽഹി: സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. യുവാവിനൊപ്പം ഉണ്ടയിരുന്ന യുവതി ചികിത്സയിൽ തുടരുകയാണ്.

ഓഗസ്റ്റ് 16ന് സുപ്രിംകോടതിയുടെ ഡി ഗേറ്റിനു മുന്നിൽ , യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. യുപി ഗാസിപൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്പി എംപി അതുൽ റായിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിന് പിന്നാലെ അതുൽ റായിയുടെ സഹോദരൻ നൽകിയ വ്യാജ രേഖ കേസിൽ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന് ഫേസ് ബുക്ക് ലൈവിൽ ഇരുവരും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എസ്എച്ഒ ഉൾപ്പെടെ രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് സസ്പെൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക