കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. മണാശ്ശേരി മുത്തേടത്ത് പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുക്കം പൊലീസ് സ്റ്റേഷനുസമീപത്തെ താമസക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ മാസം 30 നാണ് പ്രതി പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടമ്മ ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ട എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സജീവ് കുമാറിനെ കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് പിടികൂടിയത്. പ്രതിയെ പിടികൂടാത്തതില്‍ വനിതാ സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂര്‍, ഗുണ്ടില്‍പേട്ട ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് ചമഞ്ഞ് ടാക്സി ഡ്രൈവറെ കബളിപ്പിച്ച സംഭവമാണ് ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് എളുപ്പമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക