മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സെക്‌സ് ടോയ് അയക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്. കുനാല്‍ അങ്കോല്‍ക്കര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മാസത്തിലാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ സെക്‌സ് ടോയ് ഇ-കൊമ്മേഴ്‌സ് സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറി പേമെന്റ് മെത്തേഡ് വഴിയാണ് ഓര്‍ഡര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാധനം ഓര്‍ഡര്‍ ചെയ്ത അഡ്രസ് ഉപയോഗിച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും ഇയാള്‍ അഡ്രസ് നല്‍കാതെയായിരുന്നു സാധനം ഓര്‍ഡര്‍ ചെയ്തത്.

തുടര്‍ന്ന് ഇയാളെ കണ്ടെത്താനായി പൊലീസ് വി.പി.എന്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. പക്ഷേ, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സെക്‌സ് ടോയ് അയക്കുമ്പോള്‍ അയക്കുമ്പോള്‍ ഓരോ തവണയും പ്രതി തന്റെ ഐ.പി വിലാസം മാറ്റിയിരുന്നതായാണ് വിവരം. പ്രദേശത്തെ 500 ലധികം സേവനദാതാക്കളെ പൊലീസ് സ്‌കാന്‍ ചെയ്തു. ഒടുവില്‍, സാങ്കേതിക അന്വേഷണവും ഗ്രൗണ്ട് ഇന്റലിജന്‍സും ഉപയോഗിച്ച് സൈബര്‍ സെല്‍ കുനാലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.