ചെന്നൈ: സഹോദരിമാരായ അമ്മമാരുടെ സമ്മതതോടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചതിന് ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീ‌ഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെ പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെരുമാള്‍ സത്യം തുറന്നു പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ ആറു മാസമായി പെരുമാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നും അമ്മമാര്‍ക്കും ഇതില്‍ പങ്കുള്ളതിനാല്‍ അവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടികളെല്ലാം തീരെ ചെറുപ്പമാണെന്നും അവരാരും തങ്ങളുടെ മാതാപിതാക്കളോട് ഇക്കാര്യം പറയാന്‍ പോകുന്നില്ലെന്നും പൊലീസ് പറഞ്ഞു. പെറ്റികേസില്‍ പെരുമാളിനെ പിടികൂടിയില്ലായിരുന്നു എങ്കില്‍ ഈ ബാലപീഡനം പുറംലോകം അറിയുക പോലുമില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക