പ​ന്തീ​രാ​ങ്കാ​വ്: വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സിന്റെ ഗു​ണ്ടാ ലി​സ്​​റ്റി​ലു​ള്ള ആ​ള്‍ പോ​ക്സോ കേ​സി​ല്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​സ​ബ, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പ​ന്നി​യ​ങ്ക​ര, ന​ല്ല​ളം, പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ബ​ലാ​ത്സം​ഗം, ക​വ​ര്‍​ച്ച തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പ​ന്തീ​രാ​ങ്കാ​വ് എ​ട​ക്കു​റ്റി പു​റ​ത്ത് ദി​ല്‍​ഷാ​ദി​നെ​യാ​ണ് (27) പ​ന്തീ​രാ​ങ്കാ​വ് ഇ​ന്‍​സ്പെ​ക്​​ട​ര്‍ ബൈ​ജു കെ. ​ജോ​സി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ജി​തേ​ഷും സം​ഘ​വും ആ​ല​പ്പു​ഴ​യി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ജി​സ്​ റ്റ​ര്‍ ചെ​യ്​​ത പോ​ക്സോ കേ​സി​ലാ​ണ് അ​റ​സ്​റ്റ്​. ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചെന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​റി​ടി​ച്ച്‌ ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന വൈ​ശാ​ഖ് മ​രി​ച്ച കേ​സി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നീ​ഷ്, വി​ഷ്​​ണു, ഹ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം നോ​ര്‍​ത്ത് പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നാണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പീ​ഡ​ന​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​മ്പ്​ ന​ട​ത്തേ​ണ്ട ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് കാരണം നടത്താൻ കഴിയുന്നില്ലെന്ന് പൊ​ലീ​സി​ന് പ​രാ​തി​യു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വൈ​കീ​ട്ട് നാ​ലി​ന്​ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം അ​ട​ച്ചു​ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഡോ​ക്​​ട​ര്‍​മാ​ര്‍ ത​യാ​റാ​കാ​ത്ത​തും കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ഉ​ച്ച​ക്കു ശേ​ഷം പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന​തും പൊ​ലീ​സി​നെ വ​ല​ക്കു​ന്നു​ണ്ട്.