ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് പിടിയില്‍. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയില്‍ ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചേര്‍ത്തല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണ (25) അവിവാഹിതയാണ്. കുട്ടികളെ നോക്കാനായാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. . ഫോന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക