കല്‍പ്പറ്റ: യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയനാട് കല്‍പ്പറ്റയില്‍ ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍പ്രകാശ് എന്ന 25 കാരണാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് വന്ന യുവതി വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെയായിരുന്നു ഇയാള്‍ യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്താൻ ശ്രമിച്ചത്. കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു. പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്രകാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക