തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നേരയുള്ള സോഷ്യൽ മീഡിയ ആരോപണങ്ങൾ അപകീർത്തിപെടുത്തുന്നതും ലൈംഗികചുവയുള്ളതുമെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇതിന്റെ ഭാഗമായി ഈ കേസ് അന്വെഷിക്കുന്ന സംഘം ഡിജിറ്റര്‍ തെളിവുകള്‍ ശേഖരിക്കും.സംഭവത്തിൽ ഗൗരവകരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ നേതൃത്വത്തിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഐപിസി പ്രകാരമുള്ള കുറ്റങ്ങളും, മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഐടി ആക്ടും ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഉറപ്പിക്കുന്നതിനായാണ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ ഹൈടെക് സെല്‍ സൈബര്‍ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ചേര്‍ത്ത് പ്രത്യേക സംഘം രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിൽ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെ യൂ ഡബ്ലൂ ജെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.