കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ.പി.സി.സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ.സുധാകരന്‍ എം.പി. മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. മുല്ലപ്പളളി തീരുമാനം വ്യക്തമാക്കിയതോടെ താന്‍ അദ്ധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞ അദ്ധ്യായമായി. അതിന് വേണ്ടി നടക്കുന്ന ആളല്ല താനെന്നും സുധാകരന്‍ പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് പദവി എല്ലാ കാലത്തും ഉയര്‍ന്നുവരും. ആ സന്ദര്‍ഭം കഴിഞ്ഞാല്‍ ആ ചര്‍ച്ച അവസാനിക്കും. താന്‍ ഇതുവരെ എ ഐ സി സി നേതൃത്വവുമായി ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല.താന്‍ അദ്ധ്യക്ഷനായാലും ഇല്ലെങ്കിലും യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും അധികാരത്തിലേക്കുളള തിരിച്ചുവരവിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2