മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവദിവസം ആശുപത്രിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നത്. സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയില്ല. പ്രതി ഇരയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതിനും തെളിവില്ല. സഭാതര്‍ക്കത്തിന്‍റെ ഭാഗമായി ലഘുലേഖകള്‍ ഇറക്കിയെന്ന ആരോപണത്തിനും തെളിവില്ല. പോലീസ് സഭാനേത്യത്വത്തിന്‍റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന വാദം അടിസ്ഥാന രഹിതമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group