ന്യൂഡൽഹി : വിവാഹം കഴിക്കാൻ വിസമ്മതിച്ച 17 കാരിയെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ലെയ്ഖ് ഖാൻ എന്ന യുവാവാണ് 17 വയസുകാരിയായ നീതു എന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് . വാക്സിനുകളുടെ എണ്ണം 16 ആയി
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലെ വസതിയിലാണ് സംഭവം. നീതുവിന്റെ കസിൻ കൗശൽ കുമാറിനൊപ്പമാണ് ലെയ്ഖ് ഖാൻ നീതുവിന്റെ വീട്ടിലെത്തിയത്. അൽപ്പനേരം കഴിഞ്ഞപ്പോൾ സാധനങ്ങൾ വാങ്ങാനായി കൗശൽ കുമാർ പുറത്തേക്ക് പോയി. ഈ സമയം പെൺകുട്ടിയുടെ അമ്മ പുറത്ത് ജോലിക്കായി പോയിരിക്കുകയായിരുന്നു .
മടങ്ങിവന്ന കൗശൽ കുമാറിനൊപ്പം നീതുവിന്റെ അമ്മയും ഉണ്ടായിരുന്നു. വീടിനടുത്തെത്തിയപ്പോൾ ലെയ്ഖ് ഖാൻ വാതിൽ പൂട്ടി ഒരു ചുറ്റികയുമായി പുറത്തേക്ക് പോകുന്നത് കണ്ടു . കൗശൽ വിളിച്ചെങ്കിലും തിരികെ വരാതെ ലെയ്ഖ് ഖാൻ ധൃതിയിൽ പോകുകയായിരുന്നു .
തുടർന്ന് വീടിന്റെ വാതിൽ തല്ലി തകർത്ത് ഇവർ അകത്ത് പ്രവേശിച്ചപ്പോൾ നീതു മുഖത്തും തലയിലും പരിക്കുകളോടെ രക്തത്തിൽ കിടക്കുന്നത് കണ്ടു. തുടർന്ന് പെൺകുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രതിക്കായി ആറ് സംഘങ്ങളായി പോലീസ് തെരച്ചിൽ നടത്തുകയാണെന്ന് ഡിസിപി പി എൽ മിശ്ര പറഞ്ഞു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2