പത്തനംതിട്ട : വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരിയായ 19 കാരി മുങ്ങി.

മകളെ കാണിനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കുടുംബസുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവ്, ബുധനാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലുദിവസം മുമ്ബേ വധൂഗൃഹത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി.

തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശുകവലയിലെ ജുവല്ലറിയില്‍ കയറിയ മാതാവിനോട്, സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞ് യുവതിയും പോയി. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക