വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ശ്രീലങ്കന്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. യുകെയില്‍ ജോലി ചെയ്യുന്ന സമയത്ത് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പാവറട്ടി വിളക്കുമാടം സ്വദേശി ജോസഫിനെതിരെയാണ് കേസെടുത്തത്.

യുകെയിലെ മെഡിക്കല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. യുകെയില്‍ നിന്നും ശ്രീലങ്കന്‍ യുവതി തൃശൂരിലെത്തിയാണ് പരാതി നല്‍കിയത്. 14 മാസത്തോളം യുവാവ്​ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ലണ്ടനില്‍ കാര്‍ഡിയാക്​ സര്‍ജന്‍ ട്രെയിനിയായിരിക്കേ പരിചയപ്പെട്ട പാവറട്ടി സ്വദേശിയായ യുവാവുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്​തു.

തുടര്‍ന്ന് ഒരുമിച്ചു താമസിച്ചു. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു.

വ്യത്യസ്‌ത മത വിഭാഗമായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന്​ സമ്മതിക്കുന്നില്ലെന്ന്​ അറിയിച്ച യുവാവ്​ പിന്നീട്​ ബന്ധം തുടരാന്‍ താല്‍പര്യം കാണിച്ചില്ലെന്നും യുവതി പറഞ്ഞു. 2020 ജൂണില്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരെ കണ്ടെങ്കിലും അവരും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.