രജസ്ഥാൻ:കുട്ടിയോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് നല്‍കാമെന്ന വ്യാജേനയെത്തി വിവാഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. മൂന്നു പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ച വൈകുന്നേരം കുട്ടിയോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിന് ഇരയായത്.
യാത്രക്കിടെ ലിഫ്‌റ്റ് നല്‍കാമെന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.സര്‍ക്കാര്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ പോയ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കേസെടുത്തുവെന്നും മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2