ചെന്നൈ:തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നും നല്ല ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ അത് നടക്കുമെന്നും ലക്ഷമി ഗോപാലസ്വാമി.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ വളരെക്കാലമായി തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.
എന്നാല്‍ ലക്ഷ്മി ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ടെന്നും തനിക്ക് അതിന് ഉത്തരം ഇല്ലെന്നും പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേ സമയം തനിക്ക് ഇപ്പോള്‍ മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന് പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യമെന്നും താരം പറയുന്നു.ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം ബിഗ് ബഡ്ജറ്റ് സിനിമയാണ് ഏറെ പ്രതീക്ഷയുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പരയുന്നു.എന്നാല്‍ മലയാള സിനിമയെക്കുറിച്ചും മലയാളികളെക്കുറിച്ചു വലിയ സ്‌നേഹത്തോടെയാണ് താരം പ്രതികരിച്ചത്.
മലയാളമാണ് തനിക്ക് കൂടുതല്‍ സ്‌നേഹം തന്നത്. മലയാളികള്‍ ദത്തെടുത്ത ഒരു പെണ്‍കുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.
മലയാളികള്‍ തരുന്ന സ്‌നേഹം അത്രയ്ക്ക് വലുതാണെന്നും അവര്‍ കലാപ്രേമികളും കലാകാരന്മാരെ ബഹുമാനിക്കുന്നവരുമാണെന്നും സിനിമയോടെന്ന പോലെ ക്‌ളാസിക്കല്‍ നൃത്തത്തോടും വലിയ സ്‌നേഹമാണവര്‍ക്കെന്നും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2