പന്തളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോന്നി വകയാര്‍ മേലേതില്‍ വിളപ്പറമ്ബില്‍ ജിതിന്‍ ആര്‍ അരവിന്ദ്(33) അറസ്റ്റിലായത്.

വിദേശത്ത് നിന്നും തിരികെ നാട്ടിലേക്ക് വരുന്നതിനിടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പന്തളം എസ് എച്ച്‌ ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 ഫെബ്രുവരി മുതല്‍ യുവതിയെ തമിഴ്നാട്ടിലെ ചെങ്കോട്ടയിലെ സ്വകാര്യ ലോഡ്ജിലും യുവതിയുടെ വീട്ടിലുമായി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം 2019ല്‍ വിദേശത്തേക്ക് കടന്ന പ്രതിക്ക് എതിരെ ലുക്ക്‌ഔട്ട് നോട്ടീസും ബ്ലൂ നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group