വിവാഹ വാഗ്ദാനം നല്‍കി വയോധികനെ യുവതി കബളിപ്പിച്ചതായി പരാതി. വിവാഹം കഴിക്കാമെന്നും വാര്‍ദ്ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്ത് ശാലിനി സിംഗ് എന്ന യുവതി 1.3 കോടി തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്.
2010 ല്‍ ഡിസൂസ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപമുള്ള തന്റെ കുടുംബസ്വത്ത് വിറ്റിരുന്നു. ഇതിലൂടെ രണ്ട് കോടി രൂപ ലഭിച്ചു. പിന്നീട് ഈ പണം ശാലിനി ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നാല് സ്ഥിര നിക്ഷേപങ്ങളായി ഇടുകയായിരുന്നു. ഇതിനിടെ ഡിസൂസയുമായി ചങ്ങാത്തം കൂടിയ ശാലിനി വിവാഹം കഴിക്കാമെന്നും വാര്‍ദ്ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബിസിനസ്സ് ആരംഭിക്കാനെന്ന് പറഞ്ഞ് ശാലിനിയുടെ അകൗണ്ടിലേക്ക് 1.3 കോടി കൈമാറി. ബിസിനസിലെ ലാഭം പങ്കുവയ്ക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.എന്നാല്‍ പണം ലഭിച്ചശേഷം ശാലിനി ഡിസൂസയുമായുള്ള ബന്ധം വിച്ഛേദിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2