കോട്ടയം:കോവിഡ്  19 എന്ന  മഹാമാരി  കേരളത്തിലെ  വ്യപാരമേഖലക്ക് ഏല്പിച്ച  അഘാതത്തിന് പുറമെ അധികാരികളുടെ പ്രവര്‍ത്തനവും നടപടികളും വ്യാപാരികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മൊബൈല്‍ അന്‍ഡ് റീചാര്‍ജിംഗ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍.

പൊതുസമൂഹത്തിനു എല്ലാ വിധ സൗകര്യങ്ങളും ജനങ്ങള്‍ക്ക് വേണ്ടത് എല്ലാം സര്‍ക്കാര്‍ നല്‍കുന്നുമുണ്ട.അതിനായി വ്യാപാരികള്‍ ജനങ്ങള്‍ക്ക് വേണ്ടി  വ്യപാരസ്ഥാപനങ്ങള്‍  തുറന്നു  പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍  വ്യപാരികളെ  രണ്ടാം തരം  പൗരന്മാര്‍ ആയി  കാണുന്നത്.കാരണം പ്രളയകാലത്തു സര്‍ക്കാരിന് ആവശ്യമായ ഫണ്ട വ്യാപാരികള്‍ നല്‍കുകയും  ചെയ്തു.എന്നാല്‍ പ്രളയത്തില്‍  വെള്ളം  കയറി സാധനങ്ങള്‍  നഷ്ട്ടപ്പെട്ടവര്‍ക്കോ  വ്യപാരസ്ഥാപനം നഷ്ട്ട്ടമായവരെയ സര്‍ക്കാര്‍ തിരിഞ്ഞ്  പോലും നോക്കിയിട്ടില്ല.കൂടാതെ  പ്രളയസെസ്സ് വ്യപാരികളില്‍ നിര്‍ബന്ധപൂര്‍വ്വം  അടിച്ചേല്‍പ്പിക്കുകയും  ചെയ്തു.അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു വിധ പ്രയോജനവും ഉണ്ടായിട്ടില്ല.ഓണ്‍ലൈന്‍  വ്യപാരം ശക്തമായി നില്‍ക്കുന്നതിനാല്‍ സെസ്സ് കസ്റ്റമേഴ്‌സില്‍ നിന്നും വാങ്ങുവാനും കഴിയില്ല.മാത്രമല്ല പലപ്പോഴും വ്യാപാരികള്‍ കൈയില്‍ നിന്നും പണമെടുത്താണ് സെസ്സ് അടയ്ക്കുന്നത്.കോവിഡ് വ്യാപിച്ചതോടെ കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്നു.ഇതോടെ പ്രാധമിക ചിലവുകള്‍ പൊലും നടത്താന്‍ വ്യാപാരികള്‍ കഷ്ടപ്പെടുകയാണ്.എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളിലെ പല പിഴകളും അനാവശ്യമായി വ്യാപാരികളുടെ ചുമലിലാണ് അടിച്ചെല്‍പ്പിക്കുന്നത്.അയതിനാല്‍ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ വ്യപാരസ്ഥാപനം തുറന്നു  പ്രവര്‍ത്തിക്കുന്ന വ്യപാരികളോട് അവര്‍ക്ക്  അര്‍ഹമായ നീതി  പുലര്‍ത്തുവാന്‍ അധികാരികള്‍   തയ്യാറാകണം എന്ന് മൊബൈല്‍ അന്‍ഡ് റീചാര്‍ജിംഗ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിജു കോട്ടയം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2