ക​ണ്ണൂ​ര്‍: പാനൂരില്‍ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക്രൈ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.സംഭവം നടന്ന 86 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ലെ പ​തി​നൊ​ന്ന് പ്ര​തി​ക​ളും ഡി​വൈ​എ​ഫ്‌ഐ- സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പറയുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോ​ട്ടെ​ടു​പ്പ് ദി​വ​സമായ ഏ​പ്രി​ല്‍ ആ​റി​ന് രാ​ത്രി​യാ​ണ് പു​ല്ലൂ​ക്ക​ര സ്വ​ദേ​ശി മ​ന്‍​സൂ​റി​നെ സി​പി​എം പ്ര​വ‍​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്ബ് മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് ഏ​ജ​ന്‍റാ​യി​രു​ന്ന മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​ഹ്സി​നെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​ക്ര​മ​ണാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ​തി​നൊ​ന്ന് പേ​രു​ള്ള പ്ര​തി പ​ട്ടി​യി​ല്‍ ഒ​മ്ബ​തു​പേ​രാ​ണ് ജ​യി​ലു​ള്ള​ത്. പ്ര​തി​യാ​യ ര​തീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ജാ​ബി​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക