തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ വീണ്ടും വഴിതിരുവുമായി പുതിയ വിവാദം ഉടലെടുക്കുന്നു. ഇത്തവണ നായകൻ മറ്റാരും അല്ല  ജനം ടി വി യുടെ എക്സിക്യൂട്ടിവ് എഡിറ്റർ അനിൽ നമ്പ്യാർ ആണ് പുതിയ നായകൻ.സ്വർണകടത്തിന് പിന്നിൽ

 

ബുധനാഴ്ച്ച പ്രസിദ്ധികരിച്ച മലയാള മനോരമ പത്രത്തിലാണ്  ഇത് സംബന്ധിച്ച് വാർത്ത വന്നത്. എന്നാൽ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത വാർത്തയിൽ പ്രതികരണവുമായി  അനിൽ നമ്പ്യാർ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചതോടെയാണ് പുതിയ വിവാദത്തിനു തിരി കൊളുത്തുന്നത്. ഇതോടെ സംഭവത്തിനു  പുതിയ രാഷ്ട്രീയപരമായ മാനങ്ങളും ഇത് കൈവരിക്കുയാണ്. കഴിഞ്ഞ ദിവസം എൻ ഐ എ സർക്കാരിന് അനുകൂലമായി  കോടതിയിൽ സംസാരിച്ചതോടെയും  കേന്ദ്ര വിദേശ കാര്യം സഹ മന്ത്രി  വി മുരളിധരന്റെ ആരോപണങ്ങൾ തള്ളി കൊണ്ടുള്ള നയതന്ത്ര ബാഗേജ് ആണ് എന്ന് പറഞ്ഞതോടെ സിപിഎം വലിയ തോതിലുള്ള തിരിച്ചടികൾ  നൽകാനുള്ള പുറപ്പാടിൽ ആണ് . ഇതോടെ ഇത്രയും ദിവസം  പ്രതി കൂട്ടിൽ  നിന്ന സിപിഎം ന് അനുകൂലമായിട്ടാണ് കാര്യങ്ങൾ വരുന്നത്.

 

അനിൽ നമ്പ്യാരുടെ  ഫേസ്ബുക്ക്‌ കുറിപ്പ്.

 

 

ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വാർത്ത കണ്ടു.’സ്വർണ്ണം പിടിച്ച ശേഷം വിളിച്ചത് മാധ്യമപ്രവർത്തകനെന്ന് സ്വപ്ന’ എന്ന തലക്കെട്ടിൽ.

ആ മാധ്യമപ്രവർത്തകൻ ഞാനാണെങ്കിൽ ഞാൻ അവരെ വിളിച്ചിരുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.എന്തിനാണ് വിളിച്ചതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.നയതന്ത്ര ബാഗേജിൽ യുഎഇ കോൺസുലേറ്റിൻ്റെ വിശദീകരണം തേടിയായിരുന്നു എൻ്റെ വിളി.ദുബായിലുള്ള കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ സ്വപ്ന ആ വിശദീകരണം ഒരു മണിക്കൂറിനകം തരികയും

അത് ഞങ്ങൾ പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.(ബന്ധപ്പെട്ട കോളുകൾ പരിശോധിച്ചാൽ

വാർത്ത പോയ വഴി വ്യക്തമാകും)ഇതിലൊന്നും ഒളിച്ചുവെക്കാനില്ല.അവരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിൽ

ആ സമയത്ത് ഞാൻ കയറി വിളിക്കുമായിരുന്നോ പിന്നെ ഒരു ഹോട്ടലിൽ വെച്ച് എന്നെ കണ്ട കാര്യം അവർ മൊഴി കൊടുത്തതായും റിപ്പോർട്ടിലുണ്ട്🙄

ഞാൻ അവരെ കണ്ടിട്ടില്ല.അനുബന്ധമായുള്ള മൊഴിയാണ് അതിവി ചിത്രം.’കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി ബന്ധപ്പെടാൻ ബിജെപിയെ സഹായിക്കണമെന്ന് ‘ ഞാൻ ആവശ്യപ്പെട്ടത്രെ😀

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിക്ക് യുഎഇ ബന്ധം സ്ഥാപിക്കാൻ ഞാൻ സഹായം അഭ്യർത്ഥിച്ചെന്ന്😁അപ്പൊ വാർത്തയുടെ ഉദ്ദേശ്യം സുവ്യക്തമായല്ലോ.നേരത്തെ ഞാനാണ് അവർക്ക് ഒളിത്താവളമൊരുക്കിയതെന്നായിരുന്നു വാർത്ത.കസ്റ്റംസോ എൻഐഎയോ മറ്റേത് ഏജൻസിയോ എന്നെbചോദ്യം ചെയ്യാൻ വിളിക്കട്ടെയെന്ന് ചാനലിലൂടെ നേരത്തെ തന്നെ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ അതാവർത്തിക്കുന്നില്ല.

പുതിയ സ്റ്റോറികൾ മെനയും വരെയ്ക്കും വണക്കം🙏🏼

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2