കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി മനോരമ ചാനല്‍ അവതാരകന്‍ അയ്യപ്പദാസിന്റെ ഫോട്ടോ പ്രചരിച്ച സംഭവത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദികരണവുമായി അയ്യപ്പദാസ്.എന്നാല്‍ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
ദുബായില്‍ വച്ചാണ് പ്രതിയുമായി കണ്ടത് എന്നാണ് അയ്യപ്പദാസിന്റെ വിശദീകരണം. എന്നാല്‍ ഇയാളുമായി എന്താണ് ബന്ധമെന്ന് മാത്രം പറയുന്നില്ല.
കൃത്യമായി മറുപടി പറയാതെ ‘ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓര്‍ക്കുന്നില്ല.എന്നും നിരവധി പേര്‍ ഫോട്ടോ എടുക്കാന്‍ വന്നിട്ടുണ്ട് എന്നും അതില്‍ പലരുടെയും പേര് പോലും ഓര്‍ത്തിരിക്കുന്നില്ല എന്നുമാണ് അയ്യപ്പദാസ് കുറിപ്പില്‍ പറയുന്നത്.
കേസിലെ പ്രധാന പ്രതിയാണ് യുഡിഎഫ്, ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഷാഫി. ഇയാളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് അയ്യപ്പദാസിന്റെ മറുപടിയില്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. ‘സ്വര്‍ണ്ണക്കടത്തിലെ സുപ്രധാന കണ്ണിയുമായി ദുബായില്‍ വച്ച് കൂടിക്കാഴ്ച നടന്നു എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്ന ഒരു കാര്യത്തില്‍ നിരപരാധിത്വം തെളിയുന്ന വരെ ജോലിയില്‍ നിന്ന് മാറിനിന്ന് മാതൃക കാണിക്കണം. മനോരമ ഒരു അന്വേഷണസമിതിയെ വയ്ക്കണം’ എന്നാണ് ആവശ്യപ്പെടുന്നത്.

എന്നാല്‍ യൂ എ ഇ യില്‍ അവരുടെ ക്ഷണം സ്വീകരിച്ചു എത്തിയ മുഖ്യമന്ത്രിയുടെ ചിത്രം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്തചതോടെ മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി അന്തിചര്‍ച്ചകള്‍ നടത്തുകയും ചാനല്‍ റൂമിലിരുന്നു മാധ്യമ വിചാരണ ന
ത്തുകയും ചെയ്ത നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ന്യായികരണം നടത്താന്‍ ഉളുപ്പില്ലെ എന്നുള്ള കമറ്റുകളാണ് വിശദികരണത്തിന് താഴെ എത്തുന്നതി.നിരവധി ചിത്രങ്ങളാണ് ഇവര്‍ ഒരുമിച്ച് എടുത്തിട്ടുള്ളത്. കേസിലെ തീവ്രവാദബന്ധം അടക്കം അന്വേഷിക്കുന്ന ഘട്ടത്തിലാണ് എന്‍ഐഎ ഷാഫിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2