പെരിന്തല്‍മണ്ണ: വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുലിയെ പിടികൂടിയ മണ്ണാര്‍മലയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് കാവല്‍നായ്ക്കള്‍ ചത്തനിലയില്‍. ഒരു നായയുടെ മൃതദേഹം പാതി ഭക്ഷിച്ച്‌ ആന്തരികാവയവങ്ങള്‍ പുറത്തേക്ക് കാണുന്ന സ്ഥിതിയിലാണ്. വേറൊരു നായയെ ഇതേ പ്രദേശത്ത് തന്നെ മുറിവേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഭക്ഷിച്ചിട്ടില്ല.
മണ്ണാര്‍മല പള്ളിപ്പടി ചേരിങ്ങല്‍ പ്രദേശത്തെ വനം വകുപ്പ് ഓഫീസിന് ഒരു കിലോമീറ്റര്‍ അകലെ മലയില്‍ വ്യാഴാഴ്ചയാണ് നായയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മേയാന്‍ വിടുന്ന പോത്തുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നായ്ക്കളാണിവ. സംഭവമറിഞ്ഞതോടെ പ്രദേശവാസികളില്‍ പഴയ പുലിഭീതി ഉണര്‍ന്നിരിക്കുകയാണ്.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കഴിഞ്ഞവര്‍ഷം ഈ പ്രദേശത്ത് നടന്ന പരിശോധനയില്‍ പൂച്ചപ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.