ന്യൂഡല്‍ഹി: ടോക്യോ പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ മനീഷ് നര്‍വാളിനും സിംഗ് രാജ് അദാനയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍.

നര്‍വാളിന് ആറ് കോടി രൂപയും സിങ് രാജിന് നാല് കോടി രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാരാലിംപിക്‌സ് റെക്കോര്‍ഡോടെയാണ് ഷൂട്ടിങ്ങില്‍ നര്‍വാള്‍ സ്വര്‍ണം നേടിയത്. 218.2 പോയിന്റാണ് ആണ് നര്‍വാള്‍ കണ്ടെത്തിയത്. 216.7 പോയിന്റ് സ്വന്തമാക്കിയാണ് സിങ് രാജ് വെള്ളി നേടിയത്. ടോക്യോയില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ് എച്ച്‌ 1 വിഭാഗത്തില്‍ സിംഗ് രാജ് നേരത്തെ വെങ്കലം നേടിയിരുന്നു.

അവനിക്ക് ശേഷം ടോക്യോയില്‍ രണ്ട് ഒളിംപിക്‌സ് മെഡല്‍ എന്ന നേട്ടത്തിലേക്ക് എത്തുന്ന താരമായി സിംഗ് രാജ്. 19 വയസ് മാത്രമാണ് നര്‍വാളിന്റെ പ്രായം. ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണ് ടോക്യോയില്‍ നര്‍വാള്‍ കണ്ടെത്തിയത്. സമ്മാന തുകയ്‌ക്കൊപ്പം സര്‍ക്കാര്‍ ജോലിയും മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക