പി ജെ ജോസഫിൻറെ മകളുടെ ഭർത്താവ് ട്വൻറി 20 സ്ഥാനാർത്ഥിയായി കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടും എന്ന വാർത്ത രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കെഎം മാണിയുടെ മകളുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എം പി ജോസഫ് ട്വൻറി20യിലേക്ക് എന്ന സൂചനകൾ ലഭിക്കുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലെ അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് ട്വൻറി 20 സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയാണ് ലഭിക്കുന്നത് വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിതീകരണം ആയിട്ടില്ല എങ്കിലും നാളെത്തന്നെ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. തങ്ങളോട് സഹകരിക്കാനുള്ള സാധ്യതകൾ തേടി ട്വൻറി20 അദ്ദേഹത്തെ സമീപിച്ചു എന്ന വാർത്തയ്ക്ക് സ്ഥിരീകരണം ഉണ്ട്.

ഇടതുപക്ഷ ബന്ധത്തിൽ ജോസ് കെ മാണിയോട് എതിർപ്പ്:

ജോസ് കെ മാണിയുടെ ഇടതുപക്ഷ ബന്ധത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് എം പി ജോസഫ്. കെ എം മാണിയെ ഏറ്റവും നീചമായി വേട്ടയാടിയ എൽഡിഎഫിനൊപ്പം ജോസ് കെ മാണി അണിനിരക്കുന്നത് കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല എന്ന പരസ്യ പ്രതികരണം അദ്ദേഹം നടത്തിയിരുന്നു. ഇടതുപക്ഷത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ജോസ് കെ മാണിയുടെ ഇടതു ബന്ധത്തിൽ കെഎം മാണിയുടെ കുടുംബാംഗങ്ങൾക്ക് അഭിപ്രായവ്യത്യാസം തുറന്നുപറഞ്ഞ് എം പി ജോസഫ് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഏതായാലും ജോസഫിൻറെ മരുമകനു പിന്നാലെ മാണിയുടെ മരുമകനും ട്വൻറി 20 പാളയത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2