ആലപ്പുഴ: മണിചെയിന്‍ മാതൃകയില്‍ യുവാക്കളില്‍ നിന്ന് വന്‍തുക കൈക്കലാക്കിയ കേസില്‍ ഒന്നാം പ്രതി വട്ടയാല്‍ വാര്‍ഡ് ഫാത്തിമാ കോട്ടേജില്‍ നിഹാല്‍ (20) അറസ്റ്റിലായി. കോഴിക്കോട് ആസ്ഥാനമായ മൈ ക്ലബ് ട്രേഡിംഗ് കമ്ബനി എന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തി അധിക ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജില്ലാ പൊലീസ് ഛീഫ് ജി. ജയദേവിന് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ എസ്.സനല്‍, സബ് ഇന്‍സ്പെക്ടര്‍ വി.ഡി. റെജി രാജ്, എ.എസ്.ഐമാരായ ബാബുരാജ്, സാനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക