പാലാ : മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പന്റെ മികവല്ല നേരത്തെ പാലായില്‍ കണ്ടത്. അത് എല്‍ഡിഎഫിന്റെ മികവായിരുന്നു. പാലായിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫിന് ഒപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചു കൊണ്ട് എല്‍ഡിഎഫിനെ നേരിടാനെത്തുന്നു എന്നതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. എന്നാല്‍ എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന് ഒപ്പം നിന്ന് എന്റെ മികവങ്ങ് കാണിച്ചു കളയും എന്ന് അദ്ദേഹം പറയുന്നു. ഇത് പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെയാണ്. അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും ജോസ് കെ മാണിയെ വലിയ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിക്കണമെന്നും പിണറായി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2