കൊച്ചി: മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം 22-ന് ശേഷം ഉണ്ടാകും. കാപ്പന്റെ പാര്‍ട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തില്‍ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തില്‍ മുന്നണിയില്‍ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി കാപ്പനും കൂട്ടരും നടത്തുന്നത്.ഇതിനായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാപ്പന് അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22-ന് തിരുവനന്തപുരത്ത് കാപ്പന് അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും.അതേസമയം, കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി. ഘടകക്ഷിയാക്കുന്നതില് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്പ്പനകള്ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാണി സി കാപ്പന്റെ പുതിയ പാർട്ടി പ്രഖ്യാപനം 22 ന്
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2