കോഴിക്കോട് സംഭവിച്ച വിമാന അപകടത്തിന് സമാനമാണ് 10 വർഷം മുൻപ് മംഗളൂരു ബജ്പേ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം. ടേബിൾ ടോപ് റൺവേയിൽ നിന്നും തെന്നി താഴെക്ക് വീണ് ഉണ്ടായതാണ് രണ്ട് അപകടങ്ങളും.

 

മംഗലാപുരം അപകടം.

 

2010 മേയ് 21 നായിരുന്നു മംഗലാപുരം വിമാനാപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാന്‍ഡിങിന് ഒരുങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. 158 പേർ മരിച്ചു. ജീവനക്കാരടക്കം 166 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.ലാന്റിംഗിന്  മുൻപ് പൈലറ്റ് ഉം എയർപോർട്ട് ലെ കണ്ട്രോൾ റൂമും തമ്മിൽ നടന്ന സംഭാഷണത്തിൽ യാതൊരു അസ്വാഭാവികത യും ഉണ്ടായിരുന്നില്ല എന്ന് സി വി ആറിൽ നിന്നും വ്യക്തമായിട്ടുണ്ട് . വിമാനം ഐ എൽ എസ് സംവിധാനം ഉപയോഗിച്ചാണ് ലാൻഡ്‌ ചെയ്തത്  ഭൂമിയിൽ തൊടുന്നത് വരെ എല്ലാം വളരെ നോർമൽ ആയിരുന്നു . യഥാർത്ഥത്തിൽ റൺവേ യിൽ ഇറങ്ങേണ്ട പോയിന്റ്‌ നു 600 മീറ്റർ മുന്നോട്ടു മാറിയാണ് വിമാനം നിലം തൊട്ടതു .വിമാനം റൺവേ യും കഴിഞ്ഞു പിന്നെയും മുന്നോട്ടു നീങ്ങി  മണൽ കൊണ്ട് ഉണ്ടാക്കിയ തടയണയിൽ ഇടിച്ചങ്കിലും നിന്നില്ല . പിന്നെയും മുന്നോട്ടു നീങ്ങി ഐ എൽ എസ് ആന്റീന  ഫിറ്റ്‌ ചെയ്തിരുന്ന കോൺക്രീറ്റ് ടവർ ഇൽ  ചിറകു  ഇടിച്ചതിനെ തുടർന്ന് ചിറകു രണ്ടു കഷ്ണമായി തകർന്നു .ഇതോടെ ഉള്ളിൽ ഉണ്ടായിരുന്ന ഇന്ധനം മുഴുവൻ പുറത്തു വന്നു .ഇതോടെ തീ പടരുകയും പൊട്ടിത്തകരുകയുമായിരുന്നു. താഴ്ചയിലേക്ക് വീഴുന്നതിനു മുൻപ് അവസാന ശ്രമം എന്ന നിലക്ക് വിമാനം വീണ്ടും ഉയർത്താൻ പൈലറ്റ് ശ്രമിച്ചിരുന്നതായി കണ്ടെത്തി . അന്നത്തെ കാലാവസ്ഥ വളരെ തെളിമ യുള്ളതായിരുന്നു എന്നും കണ്ടെത്തി .

കരിപ്പൂർ അപകടം.

 

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ 18 പേരാണ്  മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ്സ 1344 ദുബായ് – കോഴിക്കോട്  വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്‌ഡാർ ഡാറ്റ ഇന്ന് രാത്രി 7.50ഓടെയാണ് അപകടമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബഷീർ പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം തെന്നി വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2