കാസർകോട്: പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. മഞ്ചേശ്വരത്ത് വെച്ചാണ് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി 9.30 ന് മിയാപദവിൽ വെച്ചായിരുന്നു സംഭവം.
വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാത്രിയിൽ നാട്ടുകാർക്ക് നേരെ അജ്ഞാത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് പോലീസിന് നേരെ സംഘം വെടിയുതിർത്തത് എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2