ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പൊഴിയൂര്‍ ചൂരക്കൊടി സ്വദേശി ഷാജിയാണ് രാവിലെ തൂങ്ങിമരിച്ചത്. ഏപ്രില്‍ 15നാണ് മദ്യപിക്കാനായി പണം നല്‍കാത്തതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പിന്നാലെ ഭാര്യയെ ഷാജി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാജിക്ക് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. പൊഴിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക