മീററ്റ്: ഫോണില്‍ ഏറെ നേരം മറ്റൊരാളുമായി സംസാരിച്ചതിന് 36കാരിയെ ഭര്‍ത്താവ് വെടിവച്ച്‌ കൊന്നു. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് മറ്റൊരുപുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഏഴുമാസം മുമ്ബാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്. രാജബ്പൂര്‍ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്.

ആദ്യ ഭര്‍ത്താവ് മരിച്ച്‌ ഒരുവര്‍ഷത്തിനുശേഷമാണ് 36കാരിയായ ഷമ വീണ്ടും വിവാഹിതയായത്. മൊറാദാബാദിലെ അന്‍വര്‍നഗറിലെ ഫാസിലുമായാണ് രണ്ടാം വിവാഹം നടന്നത്. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ ഫാസിലിനൊപ്പം രാജബ്പൂരിലെ ഒരു വാടക വീട്ടില്‍ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫര്‍ഹയും ദമ്ബതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി, ഫോണില്‍ സംസാരിച്ചതിന് ഷമയെ ഫാസില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെടിയൊച്ച ശബ്ദം കേട്ട് ഫര്‍ഹ ഉറക്കമുണര്‍ന്ന് എത്തിയപ്പോള്‍ ഷമ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതാണ് കണ്ടത്.ഉടന്‍ തന്നെ ഫര്‍ഹ അയല്‍വാസികളെ വിവരം അറിയിച്ചു, വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. ഷമയ്ക്കു നേരെ ഫാസില്‍ മൂന്നു തവണ വെടിയുതിര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക