അമൃത്സര്‍: പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മണി ധില്ലോണ്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുഹൃത്തായ തനുര്‍പ്രീതിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് മറ്റുള്ളവര്‍ ഒത്തുകൂടിയത്. ഇയാളെ ഹോട്ടലിന് അകത്തു നിന്ന് പിടികൂടിയിട്ടുണ്ട്. ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച്‌ പൊലീസ് പറയുന്നു. പാര്‍ട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച്‌ മണി പൂജാരയ്ക്കും വിക്രമിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയില്‍ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക