വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തെ പിതാവ് അരുംകൊല ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിനടുത്തുള്ള ജട്ടാഡ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. മകളെ ബലാത്സംഗം ചെയ്തതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും കുറ്റസമ്മതം നടത്തുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.

അതേസമയം പ്രതിയുടെ മകളെ ബലാത്സംഗം ചെയ്ത പ്രതി കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കേസിലെ പ്രതി ഒളിച്ചോടിയതായിട്ടാണ് സൂചന. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ; പ്രതിയുടെ കുടുംബവും കൊല്ലപ്പെട്ടവരുടെ കുടുംബവും തമ്മില്‍ ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രതിയുടെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട കുടുംബത്തിലെ ഒരു വ്യക്തി. ഇതാണ് പ്രതിയുടെ വൈരാഗ്യത്തിന്റെ കാരണം.

കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി മൂര്‍ച്ഛയേറിയ ആയുധവുമായി എത്തി. ശേഷം ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിനായി ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് എങ്ങനെയാണ് ആറ് പേരെ കൊലപ്പെടുത്തിയതെന്ന് സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും രണ്ടും കുട്ടികളുമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2