മൈസൂരു : മദ്യലഹരിയിൽ ഗർഭിണിയായ ഭാര്യയെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഗൃഹനാഥൻ. മൈസൂരു സരഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ അടിച്ചുകൊന്നത്.

ഇരുമ്പുവടി കൊണ്ടാണ് പ്രതി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും മൈസൂരു എ.സി.പി. ആർ. ശിവകുമാർ പറഞ്ഞു. അതേസമയം, കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എ.സി.പി. അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2