ഭോപ്പാല്‍: ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആളെ ആശുപത്രിയില്‍ തേടിയെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച്‌ അക്രമി. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ മിലന്‍ മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു.

മിലന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ ദാമോദര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഈ സമയം ​ദാമോദറിനെ പിന്തുടര്‍ന്നെത്തിയ മിലന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ദാമോദറിന്റെ സമീപമെത്തിയ ഇയാള്‍ ഉടന്‍തന്നെ തീകൊളുത്തി. ആശുപത്രിയില്‍ പ്രവേശിച്ചശേഷം മിലന്‍ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശരീരമാസകലം പൊള്ളലേറ്റ ദാമോദര്‍ തീയുമായി ഓടുന്നതി വിഡിയോയില്‍ കാണാം. ഈ സമയം ആര്‍ക്കും പിടികൊടുക്കാതെ മിലന്‍ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളഞ്ഞു. പെട്രോള്‍ ഉപയോ​ഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്റെ ആരോ​ഗ്യനില ഭേദപ്പെട്ടെന്നും പൊലീസ് അറിയിച്ചു.