പൂച്ചാക്കല്‍ : വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി.
പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു പരാതിയുള്ളത്.

ഇന്നലെ രാവിലെയാണ് യുവാവിന്റെ വിവാഹം
നടത്താന്‍ തീരുമാനിച്ചിരുന്നത്. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്.
രക്ഷിക്കണമെന്നും ലോക്ക്ഡാണെന്നും അറിയിച്ച്‌ അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2