ചവറ: വീട്ടിനുള്ളില്‍ ഭര്‍ത്താവിനെ മരിച്ചനിലയിലും ഭാര്യയെ അവശനിലയിലും കണ്ടെത്തി. മുകുന്ദപുരം വട്ടത്തറ കൊടുവിളയില്‍വീട്ടില്‍ ബിജുവിനെയാണ് (46) മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട ഭാര്യ ഷീബ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ കമ്ബനി ജീവനക്കാരാണ് രണ്ടുപേരും.

പോലീസ് പറയുന്നത്: ബിജുവിന്റെ ആദ്യവിവാഹവും ഷീബയുടെ രണ്ടാംവിവാഹവുമായിരുന്നു. ഇവര്‍ ഇടയ്ക്ക് പിണക്കത്തിലായിരുന്നെങ്കിലും പിന്നീട് ഒരുമിച്ചു കഴിയുകയായിരുന്നു. കുറച്ചുദിവസമായി സ്വന്തം വീട്ടിലായിരുന്ന ഷീബ ശനിയാഴ്ച രാവിലെയാണ് ഭര്‍ത്തൃവീട്ടിലെത്തിയത്. ഷീബയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചവറ പോലീസില്‍ അറിയിച്ചു.പോലീസെത്തി കതകുതുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ തൂങ്ങിയനിലയിലും ഷീബയെ അവശനിലയിലും കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക