ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താന്‍ സ്ഫോടക വസ്തു ശരീരത്തില്‍വച്ച്‌ വീട്ടിലെത്തിയ ആള്‍ അബദ്ധത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചു. പുല്ലമ്ബാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്. ഭാര്യയുമായി പിണക്കത്തിലായിരുന്നു മുരളീധരന്‍.

ഉച്ചയോടെ ഇയാള്‍ ശരീരത്തില്‍ സ്ഫോടക വസ്തുവച്ച്‌ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയ ശേഷം സ്ഫോടക വസ്തു കത്തിക്കുമെന്ന് പലതവണ പറഞ്ഞു. വീട്ടുകാരെ ഭയപ്പെടുത്താനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍, വീട്ടിലേക്കു കയറുന്നതിനിടെ കാല്‍തെറ്റി താഴെ വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു.പാറ ക്വാറിയിലാണു മുരളീധരന്‍ ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക