ആലപ്പുഴ: ബിഎസ്‌എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നോക്കി നില്‍ക്കേ ബിഎസ്‌എല്‍ല്‍ മൊബൈല്‍ ടവറില്‍ കയറി തൂങ്ങി മരിച്ചത്.

ഇന്ന് മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്‌എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാരും പൊലീസുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും കെട്ടിട്ടത്തിലേക്ക് എത്തി. ഉദ്യോഗസ്ഥരും ഇയാളുടെ ബന്ധുക്കളും ആളെ അനുനയിപ്പിച്ച്‌ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഇയാള്‍ ടവറിൻറെ ഏറ്റവും മുകളിലെത്തി കയറു കൊണ്ട് കുരുക്കിട്ട ശേഷം താഴേക്ക് ചാടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക