കറ്റാനം: തിളച്ച വെള്ളമൊഴിച്ച്‌ അമ്മായിയമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മാലാമന്ദിരത്തില്‍ ഭാരതി (75) ആണ് 75 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഇവരുടെ മകള്‍ സുജാതയുടെ ഭര്‍ത്താവ് പ്രകാശാണ് (52) കുറത്തികാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാരതിക്ക് മാരകമായി പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലത്രെ. പ്രകാശിന്റെ മകനാണ് ഭാരതിയെ ഇന്നലെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. പ്രകാശ് തിളച്ച വെള്ളം ഒഴിച്ചാണ് പൊള്ളലേല്‍പ്പിച്ചതെന്ന് ഭാരതി പൊലീസിന് മൊഴി നല്‍കി. പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് കുറത്തികാട് സി.ഐ സാബു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group