മലപ്പുറം: ഭാര്യയും മക്കളെയും ഉപേക്ഷിച്ച്‌ മൂന്ന് മക്കളുള്ള സ്ത്രീയെയും കൊണ്ട് ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ് (32) ആണ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടിയിലായത്. സ്വന്തമായി ട്രാവല്‍സ് നടത്തി വരികയായിരുന്നു പ്രതി.2008ല്‍ ആണ് പരാതിക്കാരിയായ യുവതിയെ പ്രതി വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് മൂന്ന് മക്കളുള്ള സ്ത്രീയുമായി അബ്ദുല്‍ വാഹിദ് അടുക്കുന്നത്. തുടര്‍ന്ന് ഇവരോടൊപ്പം നാടുവിടുകയായിരുന്നു.

ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാള്‍ ട്രാവല്‍സില്‍ എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു.ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും അബ്ദുല്‍ വാഹിദ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2